Wednesday, August 14, 2013

സെക്രട്ടറിയേറ്റ് ഉപരോധം മാതൃകാപരം

സെക്രടരിയേറ്റ് ഉപരോധിച്ച് മുഖ്യമന്ത്രി രാജി വെച്ചാൽ മാത്രമേ ഉപരോധം നിര്ത്തൂ എന്ന പറഞ്ഞ് കുത്തിൻ പിടിച്ച് പുറത്താക്കിയിരുന്നെങ്കിൽ അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ തകർച്ച  ആയി മാത്രമേ കാണാൻ പറ്റൂ. മുമ്പ് അന്നാ ഹസാരെ നിയമ നിര്മ്മാണം നടത്താൻ സമയ പരിധി നിശ്ചയിച്ച് അന്ത്യ ശാസനം നല്കി സമരം നടത്തിയപ്പോഴും അദ്ധേഹത്തിന്റെ ഉദ്ദേശത്തോടും ലക്ഷയത്തോടും പൂർണ്ണ പിന്തുണ ഉണ്ടായിട്ടും അത് വിമർശിക്കപ്പെട്ടത് ഇതേ കാരണം കൊണ്ടാണ്‍.. അത് പോലെ തന്നെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അവഗണിക്കുകയും അതിനെ അനിശ്ചിതമായി നീളാൻ കാരണമാകുയു ചെയ്യുന്ന നിലപാട് സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതും നമ്മുടെ ജനാധിപത്യ സംവിധാനത്തിൻ യോജിച്ചതല്ല. ലക്ഷക്കണക്കിൻ ആളുകള് സമരാവേഷത്തോടെ സെക്റ്റ്രടരിയേട്ട് പോലുള്ള ഒരു മര്മ്മ പ്രധാനമായ സ്ഥാപനം പ്രതിരോധിക്കാൻ വരുമ്പോൾ സുരക്ഷാ മുന്കരുത്തൽ എന്നാ നിലയിൽ കേന്ദ്ര റിസര്വ് പോലീസിനെ തയ്യാറാക്കി വെച്ചതിലും മദ്യം നിരോധുച്ചതിലും തെറ്റ് കാണാൻ കഴിയില്ലെങ്കിലും പൊതു കക്കൂസുകൾ അടച്ച് പൂട്ടിക്കുക, ഭക്ഷണ ശാലകൾ അടപ്പിക്കുക, സമരക്കാരെ വീടുകളിലും ലോദ്ജ്കളിലും താമസിപ്പിക്കുന്നതിനേയം അവരക്ക് വാഹനങ്ങൾ നല്കുന്നതിനെയും തടയുക തുടങ്ങിയ സർക്കാർ നടപടികൾ തികച്ചും ജനാധ്യപത്യ വിരുദ്ധമാണ്‍.. എന്നാൽ പിന്നീട് സെക്രട്ടറിയേറ്റിൻ അവധി നല്കിയും പോലീസിനോട് പ്രകോപനം ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്ത് സര് ക്കാരും ഒരു ഏറ്റുമുട്ടലിനുള്ള അവസരം അടച്ചു എന്ന പറയാം. മുമ്പ് കൂത്ത്പറമ്പിൽ അഞ്ച് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ എം.വി. രാഘവാൻ അവിടെ സന്ദർശിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ പ്രകോപനവും  വെടിവെപ്പും ഒക്കെ ഒഴിവാകാംയിരുന്നു എന്നതായിരുന്നു പൊതു വികാരം. സമരക്കാരെ നിരാകരിച്ച് ജീവനക്കാർ അകത്തേക്ക് കടക്കുമ്പോഴുണ്ടാകുന്ന പ്രകോപനം ഒഴിവാക്കാൻ അവധി നല്കിയത് വഴി സാധിച്ചു. പക്ഷെ അനിശ്ചിതമായി ഇങ്ങിനെ നീട്ടി കൊണ്ട്പോകാൻ ആര്ക്കും അഭിലഷണീയമല്ല. അത്  കൊണ്ട് തന്നെ ജുഡീഷ്യൽ അന്വേഷണം  പ്രഖ്യാപിക്കുകയും അതിന്റെ പേരില് ഉപരോധ സമരം പിന്വലിക്കുകയും ചെയ്ത സർകാരിന്റേയും പ്രതിപക്ഷത്തിന്റെയും നടപടികളെ വളരെ ബഹുമാനത്തോടെയാണ്‍ കാണുന്നത്. ഇവിടെ ജനാധിപത്യം ആൺ വിജയിച്ചത്. 


സമരം സമാധാനപരമായിരിക്കും, സെക്രടരിയേട്ടിൻ മുമ്പില് എവിടെ തടഞ്ഞാലും അവിടെ ഇരിക്കും, ബാരിക്കെടുകൾ ചെറുത്ത് മുന്നോട്ട് നീങ്ങില്ല തുടങ്ങി പിണറായി വിജയന് സമരത്തിൻ തലേ ദിവസം നടത്തിയ പ്രസ്താവനകളും പ്രകോപനങ്ങൾ സമരക്കാരുടെ ഭാഗത്ത് നിന്ന് പരമാവാദി ഇല്ലാതാക്കാൻ നേതാക്കാൾ തന്നെ ഇടപെട്ട് ശ്രമിച്ചതും, വലിയ അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ സമരം അവസാനിപ്പിച്ചതും ഒക്കെ ഈ പ്രസ്ഥാനത്തോടുള്ള അടുപ്പം വർദ്ധിപ്പിച്ചിട്ടേ ഉള്ളൂ. ജന ലക്ഷങ്ങളെ കൊണ്ട് വരുവാനും വേണമെങ്കിൽ അനിശ്ചിതമായി അവരെ  അവിടെ നിർത്താനും പാര്ട്ടിക്ക് കഴിയും. പക്ഷെ അങ്ങിനെ ചെയ്യുന്നതിന്റെ അപ്രായോഗികത, വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന ലക്ഷങ്ങൾക്ക് പ്രാഥമിക കൃത്യം നിര്വഹിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകുകയും അത് ആ നഗരത്തിനും പൊതു ജനങ്ങൾക്കും ഉണ്ടാക്കുന്ന ഭാരം താങ്ങാവുന്നതിലേരെ ആയിരിക്കും എന്നും  ഒക്കെ ഒരു പക്ഷേ ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടായത് കൊണ്ട് മുങ്കൂട്ടി കാണാൻ പറ്റിയില്ലായിരിക്കാം.പക്ഷെ അത് മനസ്സിലാക്കി ഈഗൊയും പിടിവാശിയും ഒന്നും ഇല്ലാതെ ആവശ്യങ്ങൾ പൂർണ്ണമായും അതേ പോലെ നേടിയെടുക്കാൻ കഴിഞ്ഞ്ഞില്ലെങ്കിലും ഉപരോധ സമരം അവസാനിപിക്കാൻ തയ്യാറായത് വാഴി ഉത്തരവാദിത്വമുള്ള ഒരു നേത്ർത്വത്തെയാണ്‍ കാണാൻ കഴിയുന്നത്. . 



ഇത്തരം സമരങ്ങളുടെ പരമ പ്രധാന ലക്‌ഷ്യം പൊതുജന വികാരം ഉണ്ര്ത്തുക എന്നതായിരിക്കണം. അല്ലാതെ തെരഞ്ഞടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു ഭരണകൂടത്തെ, മുഖ്യമന്ത്രിയെ പുറത്താക്കുക എന്നാ ലക്ഷ്യത്തോടെ ആവരുത്. ഒരു പക്ഷെ  പൊതുജന വികാരം എതിരാണെന്ന് മനസ്സിലായാൽ പാര്ട്ടിയെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടാൽ പാര്ട്ടി തന്നെ മുഖ്യമന്ത്രിയെ മാറ്റാനും മതി.  ഇല്ലെങ്കിൽ സമരത്തിലൂടെ ഈ ജനവികാരം അടുത്ത ഇലക്ഷനിൽ വോട്ട് ആക്കി മാറ്റി ഭരണ കക്ഷികളെ പരാജയപ്പെടുത്താൻ കഴിയണം. അപ്പോഴാണ്‍ ജനങ്ങളും ഇവിടുത്തെ ജനാധ്യപത്യ സംവിധാനങ്ങളും വിജയിക്കുന്നത്. അഞ്ച് വര്ഷം എന്നത് ഒരു വലിയ കാലയളവല്ല. അത് മാത്രമല്ല ബാലറ്റിലൂടെ മറുപടി നല്കാൻ അഞ്ച് വര്ഷം കാത്തിരിക്കേണ്ട ആവശ്യവുമില്ല. പൊതുജന വികാരം സമാഹരിക്കാൻ കഴിഞ്ഞാൽ ഏറ്റവും അടുത്ത അവസരം തന്നെ അവർ മറുപടി നല്കാൻ   ഉപയോഗപ്പെടുത്തും - അത് പാർലമെന്റ് തെരന്ഞ്ഞെടുപ്പായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും. 

No comments:

Post a Comment