വിവാദം ഭയന്ന് കൃഷി മന്ത്രി ഗുജറാത്ത് പര്യടനം ഉപേക്ഷിച്ചു: "Sunday, January 24, 2010തിരുവനന്തപുരം: ഗുജറാത്ത് കാര്‍ഷിക മേഖലയിലെ വളര്‍ച്ച പഠിക്കാന്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സന്ദര്‍ശനം ഉപേക്ഷിച്ചു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്ര ഉപേക്ഷിച്ചത്. 27 മുതല്‍ 30 വരെയാണ് ഗുജറാത്ത് സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നത്."
Sunday, January 24, 2010
വിവാദം ഭയന്ന് കൃഷി മന്ത്രി ഗുജറാത്ത് പര്യടനം ഉപേക്ഷിച്ചു
എല്ലാത്തിലും രാഷ്റ്റ്രീയം കലര്‍ത്തുമ്പോഴുള്ള കുഴപ്പം - അല്ലാതെ എന്ത് പറയാന്‍! ഇതിന് ആരെയാണ് പഴിക്കേണ്ടത്. എല്ലാം വിവാദമാക്കുന്ന മാധ്യമങ്ങളേയോ, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന രാഷ്റ്റ്രീയക്കാരെയോ? ഗുജറാത്തില്‍ മോഡി ഭരിക്കുന്നു എന്നത് കൊണ്ട് അവിടെ പോയാല്‍ മോഡിയുടെ ആളായിപ്പോകുമോ? ഗുജറാത്തിലെ വികസനം മാത്ര്കാപരമാണെന്ന് (അത് ശരിയാണോ അല്ലയോ എന്നത് മറ്റൊരു വിഷയം) പറഞ്ഞാല്‍ ബി.ജെ.പിക്കാരനാകുമോ? അതോ മോഡിക്ക് അംഗീകാരമാകുമെന്ന് കരുതിയാണോ? തെറ്റ് കണ്ടാല്‍ വിമര്‍ശിക്കുന്നെങ്കില്‍ നല്ലത് കണ്ടാല്‍ അംഗീകരിക്കുകയുമാകം. നല്ല കാര്യം എവിടെ നിന്നും പകര്‍ത്താം. വികസനത്തിന്റെ കാര്യത്തിലും നല്ല ഭരണ പരിഷ്കാര നടപടികളുടെ കാര്യത്തിലും നാം കക്ഷി രാഷ്റ്റ്രീയം വെടിയുക തന്നെ വേണം. അല്ലെങ്കില്‍ രാഷ്ട്രീയം മടുത്ത് ജനങ്ങള്‍ അരാഷ്റ്റ്രീയ വാദികളായി മാറും. അത് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും.
Subscribe to:
Post Comments (Atom)
No comments:
Post a Comment