Monday, January 18, 2010

സ്വയരക്ഷയ്ക്കായി കൊലപാതകം ആവാം-സുപ്രീംകോടതി

സ്വയരക്ഷയ്ക്കായി കൊലപാതകം ആവാം-സുപ്രീംകോടതി: "ന്യൂഡല്‍ഹി: ആത്മരക്ഷയ്ക്കായി അക്രമിയെ കൊല്ലാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആത്മരക്ഷയ്ക്കായി ചെയ്യുന്ന കൊലപാതകം കരുതിക്കൂട്ടി ചെയ്യുന്ന കൊലപാതകത്തോളം വരില്ല. ജീവന്‍ ഭീഷണിയിലായിരിക്കെ പിന്തിരിഞ്ഞോടുന്നതിനേക്കാള്‍ ധീരതയോടെ നേരിടുന്നതാണ് പൗരന്മാര്‍ക്ക് അഭികാമ്യം- സുപ്രീംകോടതി പറഞ്ഞു. ആത്മരക്ഷാര്‍ഥം കൊലപാതകം നടത്തേണ്ടിവന്ന പഞ്ചാബ് സ്വദേശിയെ വെറുതെവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും അശോക്കുമാറും ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്വയംരക്ഷയ്ക്കുള്ള അവകാശം ഓരോ പൗരനുമുണ്ട്. എന്നാല്‍ അത് നിശ്ചിതപരിധിക്കുള്ളിലായിരിക്കണമെന്നുമാത്രം- കോടതി പറഞ്ഞു. സ്ഥലത്തര്‍ക്കത്തിനിടെ അമ്മാവനെ കൊല്ലേണ്ടിവന്ന ലുധിയാന സ്വദേശി ദര്‍ശന്‍സിങ്ങിനെയാണ് കോടതി വെറുതെ വിട്ടത്. സെഷന്‍സ് കോടതി വെറുതെവിട്ട ദര്‍ശന്‍സിങ്ങിനെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഈ വിധക്കെതിരെയാണ് ദര്‍ശന്‍സിങ് സുപ്രീംകോടതിയെ സമീപിച്ചത്."

No comments:

Post a Comment