ഏർവാടിയിലും പുത്തൻ പള്ളിയിലും ഒക്കെ തീർത്ഥാടനത്തിന് പോകുന്നവരോട് ഒരു ഉസ്താദ് പറഞ്ഞ അഭിപ്രായം മുമ്പൊരിക്കൽ കേട്ടിട്ടുണ്ട്. അവിടുത്തെ ദണ്ഡാരങ്ങളിൽ പൈസ ഇടണ്ട. അതിന്റെ പരിസരങ്ങളിൽ ബുദ്ധിമുട്ടുന്ന ആളുകളുണ്ടാകും അവർക്ക് കൊടുത്താൽ മതി എന്നായിരുന്നു അദ്ധേഹത്തിന്റെ ഉപദേശം. ഇന്ന് ശശികല ടീച്ചറുടെ ഒരു ഓഡിയോ ക്ലിപ് കേട്ടപ്പോൾ ഇതാണ് ഓർമ്മ വന്നത്. ശുരുവായൂരും മറ്റും ഭക്തർ ഇടുന്ന കാണിക്ക രൂപ മാത്രം മാസത്തിൽ കോടികൾ വരും, എന്നിട്ടും ഹിന്ദുക്കൾ കഷ്ടപ്പെടുന്നു, കൃഷ്ണൻ വന്ന് മാസത്തിൽ അത് ഇങ്ങ് തന്നേക്ക് എന്ന് പറയില്ലെന്നും ഒക്കെയാണ് അവർ അതിൽ പറയുന്നത്. വളരെ വാലിഡ് പോയൻറ് ആണ് അത്. ഇത്രയും മനസ്സിലാക്കിയ ടീച്ചർ ആ ഉസ്താദ് പറഞ്ഞത് അണികളോട് പറയുകയാണെങ്കിൽ കുറച്ച് പേർക്കെങ്കിലും ഉപകാരപ്പെടും. അങ്ങിനെ അമ്പലത്തിലെ ദണ്ഡാരങ്ങളിൽ ദൈവത്തിന് വേണ്ടാത്ത കാശ് നിക്ഷേപിക്കുന്നതിന് പകരം അത് ഹിന്ദുക്കളിലെ തന്നെ സാധു സംരക്ഷണത്തിന് ഉപയോഗപ്പെടുത്താൻ ആഹ്വാനം ചെയ്യട്ടെ.
Thursday, December 10, 2015
Monday, December 7, 2015
മദ്രസയിലെ ലൈഗിക ചൂഷണം
മദ്രസകളിൽ നടക്കുന്ന ലൈഗിക ചൂഷണം ഒരു യാഥാർത്യമാണ്‍. കുട്ടികൾ ഇത് ആരോടും പറയാത്തതിനാൽ ഇത് ബന്ധപ്പെട്ടവർ അറിയാറില്ല മിക്കവാറും. തങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിയാനുള്ള വിവേകം പോലും ഇല്ലാത്ത കൊചുകുട്ടികളായിരിക്കും മദ്രസകളിൽ. ഇനി അത് ബന്ധപെട്ടവർ അറിഞ്ഞാൽ തന്നെ അവരെ പിരിച്ചു വിടുക മാത്രമാണ്‍ ചെയ്യുന്നത്. പുറത്തറിഞ്ഞാൽ സമുദായത്തിന്റെ മാനം പോകുമല്ലോ. പിന്നെ ഇത്തരം അദ്ധ്യാപകരുടെ കുടുമ്പത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള സഹതാപവും.
അവർ പോയി പിന്നെ മറ്റൊരിടത്ത് ജോലിക്ക് കയറും. അവിടെയും ഇത് തന്ന തുടരും. ലൈംഗികാതിക്രമം മതപരമായി ചിന്തിച്ചാലും രാജ്യത്തെ നിയമം അനുസരിച്ച്ചായാലും കുറ്റകരമാണെന്നിരിക്കെ പിന്നെ എന്തിന് ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കണം? അത് തുറന്ന് പറയുന്നതല്ല സമുദായത്തിൻ നാണക്കെട് ഉണ്ടാക്കുന്നത്, അങ്ങിനെ മദ്രസയിൽ സംഭവിക്കുന്നു എന്നതാണ്‍. ഇത്തരക്കാരെ പിരിച്ച് വിട്ട് അയക്കുക വഴി അവര്ക്ക് മറൊരിടത്ത് ഇപ്പരിപാടി തുടരാനുള്ള സാഹചര്യമോരുക്കുകയാൺ ചെയ്യുന്നത്. ഇത്തരക്കാർ ഏതാനും വർഷങ്ങൾ ജയിലിൽ കിടക്കുന്നതാണ് അനേകം കുട്ടികൾ ഇയാളുടെ ജീവിതകാലം മുഴുവൻ പീഡനം അനുഭവിക്കുന്നതിലും നല്ലത്. അയാളുടെ കുടുംമ്പത്തിൻ സാമ്പത്തിക പ്രശ്നങ്ങ്ങ്ങൾ ഉണ്ടെങ്കിൽ സമുദായ സ്നേഹികൾ അവരെ സഹായിക്കാന് വേറെ മാർഗങ്ങൾ കണ്ടെത്തട്ടെ.
Subscribe to:
Posts (Atom)