തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത 150 വര്‍ഷത്തോളം പഴക്കമുള്ള അമൂല്യമായ സ്വത്തുക്കള്‍ എന്ത് ചെയ്യണം അതിന്റെ അവകാശം ആര്‍ക്ക് എന്നൊക്കെയുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണല്ലോ. അത് ക്ഷേത്രത്തിന്റെതാണെന്ന് ചിലര്‍, അത് നാട്ട്കാരുടെയാണെന്ന് ചിലര്‍, സര്‍ക്കാരിലേക്ക് കണ്ട് കെട്ടണമെന്ന് ചിലര്‍, പൊതുകാര്യത്തിന്‍ ഉപയോഗിക്കണമെന്ന് ചിലര്‍, മ്യൂസിയത്തില്‍ വെക്കണമെന്ന് ചിലര്‍ അങ്ങിനെ അഭിപ്രായങ്ങള്‍ പൊടിപൊടിക്കുകയാണ്. അപ്പോള്‍ എനിക്ക് തോന്നുന്നത് എനിക്കും പറയാതെ വയ്യ.
അമ്പലത്തില്‍ നിന്ന് കിട്ടിയതായത് കൊണ്ട് അത് അമ്പലത്തിന് തന്നെ എന്നതാണ് അതിന്റെ ശരി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് രാജാവ് അമ്പലത്തിന് സംഭാവന നല്‍കിയതാകാം, അല്ലെങ്കില്‍ അവിടെ രഹസ്യമായി സുരക്ഷിതമായി സൂക്ഷിച്ചതാകാം. സംഭാവന നല്‍കിയതാണെങ്കില്‍ പിന്നെ അത് അമ്പലത്തിന്റെതാണെന്നതില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല.
അഥവാ സൂക്ഷിക്കാന്‍ വച്ചതാണെങ്കില്‍ അതിന്റെ അവകാശികള്‍ ആര്‍? രാജവിന്റെ അനന്തിരാവകാശികളോ അതോ രാജ്യമോ? അത് രാജ്യത്തിന്റെ സ്വത്തോ അതോ രാജാവിന്റെ വ്യക്തിഗത സ്വത്തോ? രാജാവിന്റെ സമ്പാദ്യത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടി വരുമോ? ബ്ലാക് മണിയാണോ, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ, അഴിമതി നടത്തിയിട്ടുണ്ടോ? അന്നത്തെ നിയമം എന്ത്? ഇന്നത്തെ നിയമം ഇതിന്‍ ബാധകമാകുമോ?
അത് അമ്പലത്തിന്റെതല്ല എന്നതിന് വ്യക്തമായ രേഖകളോ തെളിവോ ഇല്ലാത്തിടത്തോളം അത് ക്ഷേത്രത്തിന്റെ സ്വത്ത് തന്നെ എന്നാണ് എന്റെ അഭിപ്രായം. എനിക്കും അഭിപ്രായം പറയാലോ അല്ലെ :)

No comments:
Post a Comment