After a long period of instability and a failed BJP government, UPA-I government under the leadership of Manmohan Singh and Sonia Gandhi gave hope for a bright future for India with a stable government! It completed its term of 5 years without any serious corruption charges. It successfully implemented various rural job creation projects and schemes! Undertook the ground work for energy security for the country where it is the major concern by sealing the nuclear agreement with US that paved the way to end the decades long nuclear apartheid against India and by forging a renewed relationship with Saudi Arabia to ensure the uninterrupted supply of crude oil, although it failed to reach an agreement on gas pipeline from Iran. These are a few that comes to my mind out of many things that made me to support UPA completely. I strongly wished UPA come back to power. I was an admirer of Manmohan Singh since his tenure as Finance Minister for the first time even though I had been a supporter of left until the last couple of years of the UPA-I! The Left's decision to withdraw their support to UPA made me to hate the Left completely. I was gradually becoming a fan of Manmohan Singh and Sonia Gandhi.
But the present plight of the UPA-II is embarrassing! Inaction of the government amid a series of corruption charges one after another is no more acceptable. I still believe that hands of Manmohan Singh is clean, but his inaction is more dangerous. Having a clean image would not help. His stand in Telecom Scam and appointment of CVC is absolutely rubbish. We need action rather than words and promises. The governance is in total chaos!
If I got a chance to vote now, I would vote against UPA-II even though I am not sure who is better alternative or if there is one!
Sunday, January 30, 2011
Friday, October 29, 2010
വര്‍ഗ്ഗീയ ദ്രുവീകരണം
കേരളത്തില്‍ ഇരു മുന്നണികളും 5 വര്‍ഷങ്ങള്‍ മാറി മാറി ഭരിക്കണമെന്ന് അഭിപ്രായമുള്ള ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിലും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരണം ഏല്‍പ്പിക്കാന്‍ പറ്റുന്ന മഹാന്മാരൊന്നും ഇരു മുന്നണികളിലും ഇല്ല എന്നത് തന്നെ ഇതിന്‍ കാരണം. ഞാന്‍ മാത്രമല്ല ഇതേ അഭിപ്രായമുള്ളവര്‍ക്ക് ഭരണം മാറ്റാന്‍ കഴിയുന്നത്രയും സംഖ്യാബലമുണ്ട് എന്ന് നാം കാലങ്ങളായി കണ്ട് വരുന്നതുമാണ്.
മുസ്ലിമായാ ഞാനും, എന്റെ ക്രിസ്ത്യനായ സുഹൃത്ത് തോമസും, ഹിന്ദുവായ സുഹൃത്ത് സുരേന്ദ്രനും
ഇതേ അഭിപ്രായക്കാരാണ്. ഇതേ അഭിപ്രായം വെച്ച് പുലറ്ത്തുന്ന വിവിധ മത വിശ്വാസികളും അല്ലാത്തവരും ആയ അനേകം സുഹൃത്തുക്കള്‍ എനിക്കുണ്ട്. അങ്ങിനെ ഞങ്ങള്, ഭരിക്കുന്ന കക്ഷിക്കെതിരേ വോട്ട് ചെയ്താല്‍ അതിനെ വര്‍ഗ്ഗീയ ദ്രുവീകരണം എന്ന് പറയാമോ? ഞങ്ങളെ മതപരമായി കാണാതെ ഒരു പൊതുജനമായി കണ്ടുകൂടേ? പരാജയപ്പെടുന്ന കക്ഷികള്‍ പരാജയത്തിന് കാരണം വര്‍ഗ്ഗീയ ദ്രുവീകരണമാണെന്ന വിലയിരുത്തുന്നത് വോട്ട് ചെയ്യാന്‍ പോയ പൊതുജനത്തിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ മത വിശ്വാസികളാണ്. അതില്‍ ഇടതിന് വോട്ട് ചെയ്യുന്നവരും, വലതിന് വോട്ട് ചെയ്യുന്നവരും രണ്ടിനും മാറി മാറി വോട്ട് ചെയ്യുന്നവരും ഉണ്ട്.
കുടുംബശ്രീ, സാക്ഷരതാ യഞ്ജം തുടങ്ങിയ ഗ്രാസ്റൂട്ട് ലെവലില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ച പദ്ധതികള്‍ കൊണ്ട് വന്നത് ഇടത് പക്ഷമാണ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ സര്‍വ്വകലാശാല, മറ്റ് വിവിധ വിഷയങ്ങളിലെ സര്‍വകാലാശാലകള്‍, കൊച്ചിന്‍ എയര്‍പോര്‍ട്ട്, കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം തുടങ്ങിയ വിദാഭ്യാസ-അടിസ്ഥാന സൌകര്യ വികസന കാര്യങ്ങളില്‍ ധാരാളം പദ്ധതികള്‍ യു.ഡി.എഫും കൊണ്ട് വന്നിട്ടുണ്ട്. പ്ലസ് റ്റു തുടങ്ങിയവ യു.ഡി.എഫ് കൊണ്ട് വന്നപ്പോള്‍ എതിര്‍ക്കുകയും പിന്നീട് ഇടത്പക്ഷം കൊണ്ട് വരികയും ചെയത പദ്ധതികളും എക്സ്പ്രസ് ഹൈവേ, സ്മാര്‍ട് സിറ്റി എന്നിവ യു.ഡി.എഫ് കൊണ്ട് വന്നപ്പോള്‍ എതിര്‍ക്കുകയും, പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ ഇടത് പക്ഷം കൊണ്ട് വരാന്‍ ശ്രമിച്ച് പരാജയപ്പെടുകയും അങ്ങിനെ കേരളത്തിന്‍ നഷ്ടപ്പെടുകയും ചെയ്ത പദ്ധതികളും ഉണ്ട്.
വിദ്യാഭ്യാസ അടിസ്ഥാന സൌകര്യങ്ങളില്‍ യു.ഡി.എഫും സാമൂഹ്യ ക്ഷേമകാര്യങ്ങളില്‍ ഇടത് പക്ഷവും തന്നെയാണ് പൊതുവെ മെച്ചം. ധനകാര്യത്തില്‍ ഇപ്പോഴത്തെ ഇടത് പക്ഷം മെച്ചമാണ്. പക്ഷെ ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴത്തെ ഇടത് പക്ഷം ദയനീയ പരാജയമായിരുന്നു. പ്രത്യക്ഷമായ ഒരു പുരോഗതിയും ഈ മേഖലകളില്‍ എടുത്തു പറയാനില്ല. യു.ഡി.എഫ് പൊതുവേ അഴിമതിയുടെ കാര്യത്തില്‍ അറിയപ്പെടുന്നവരാണെങ്കില്‍, ഇത്തവണ സ്വജനപക്ഷപാതവും ക്രമക്കേടുകളും ഇപ്പോഴത്തെ ഇടത് പക്ഷ സര്‍ക്കാരിന്റെയും മുഖമുദ്രയായി.
ഇത്രയും പറഞ്ഞത് ഇങ്ങിനെയൊക്കെയായിരിക്കും ഒരു സാധരണ പൊതുജനത്തിന്റെ വിലയിരുത്തല്‍. അതില്‍ ചില കാര്യങ്ങളില്‍ ഏറ്റക്കുറച്ചില്‍ കാണുമെങ്കിലും, രണ്ട് മുന്നണികളെ കുറിച്ചും ഒരു സമ്മിശ്ര വിലയിരുത്തലായിരിക്കും ഭരണം മാറ്റിമറിക്കാന്‍ ശ്കതിയുള്ള ഒരു വലിയ ചെറിയ വിഭാഗത്തിന്റെ അഭിപ്രായം. അതിനെ വര്‍ഗ്ഗീയ ദ്രുവീകരണമായി അധിക്ഷേപിക്കേണ്ടതില്ല. ഇത്തവണ പരാജപ്പെടുത്തിയെങ്കിലും കഴിഞ്ഞ തവണ തങ്ങളെ അധികാരത്തിലേറ്റിയതും അടുത്ത തവണ തങ്ങളെ തന്നെ അധികാരത്തിലേറ്റേണ്ടവരും ഇവരാണെന്ന ബോധത്തോറ്റെ ഒരു മിനിമം ബഹുമാനമെങ്കിലും ഈ പൊതു ജനത്തിന് നല്‍കുക.
പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ തങ്ങള്‍ യോഗ്യരാണെന്ന് ഏതെങ്കിലും മുന്നണി തെളിയിക്കുന്നത് വരെ ഈ പൊതുജനം ഈ രീതി തുടര്‍ന്ന് കൊണ്ടേ ഇരിക്കും.

Monday, April 19, 2010
Why was Shashi Tharoor sacked? Tell us the truth!
Shashi Tharoor played a commendable role to bring the IPL team to Kochi. He succeeded in bringing investors together for the team. His experience, connections and professional and diplomatic skills helped him to achieve this. He brought this to his home state. This is what we people expect from the MPs and ministers to do and we want them to do! What has he done wrong here?
The Kochi team won the bid through a normal bidding process. There is no dispute in the bidding process and selection of team. The highest bidders have won. What has he done wrong here?
The owner company gave free share to Sunanda Pushkar who is close friend of Shashi Tharoor. They have explained it is in lie of her professional service for years to come. The question is it bribery to Shashi Tharoor? What is Shashi Tharoor given a bribe for? For bringing the investors together? Did he help them to win the bid in unscrupulous method? Nobody has alleged any wrong doing in the bidding process! The team is entirely a private business and there is no government or public money involved. It has not caused government treasury to lose a penny. Then what is there in giving shares free or otherwise by the owners of a private business?
I don’t want to support a corrupt person – in politics or wherever it is. But the people have the right to know what is wrong in the case of Shashi Tharoor to ask him to resign. What extend he has misused his office for personal gain? The Congress and the government is ought to bring out the truth with legal enquiry. Until then we would believe he was victimized by unjust politicians including congress leaders!
Why was Shashi Tharoor asked to resign? Tell us the truth!
Saturday, April 17, 2010
ഐ.പി.എല്‍-ഉം കൊച്ചി ടീമും പിന്നെ തരൂരും
ഞാന്‍ ക്രിക്കറ്റ് കാണാറില്ല. ഈ കളി എനിക്കിഷ്ടവുമല്ല. എങ്കിലും കൊച്ചിയുടെ പേരില്‍ ഒരു ടീം എന്ന് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം തോന്നുന്നു. കേരളത്തിന്‍ ഈ ടീം കിട്ടിയാല്‍ എന്ത് ഗുണമെന്ന് ചോദിച്ചാല്‍ കിട്ടാതിരിക്കുന്നതിനേക്കാളും ഗുണമുണ്ട് എന്ന് ഒറ്റ വാക്കില്‍ പറയാം. ഒരു വന്‍ ബിസിനസ്സ് ആയി മാറി കഴിഞ്ഞ ഐ.പി.എല്ലിന്റെ മാപ്പില്‍ കേരളത്തിന്റെ ഒരു സിറ്റി ഇടം കണ്ടെത്തുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് വാദിക്കുന്നത് ബാലിശമാണ്. അതിന്‍ പണം ഇറക്കിയവര്‍ ഏതൊരു ബിസനസ് സംരംഭകരെയും പോലെ ലാഭമുണ്ടാക്കുവാനാണ്‍ എന്നത് തികച്ചും സ്വാഭാവികം മാത്രം. അത് കൊച്ചിയില്‍ കൊണ്ട് വരാന്‍ തയ്യാറായ ബിസിനസ്സ് സംരഭകരെയും, അതിന്‍ വേണ്ടി അകത്ത് നിന്നോ പുറത്ത് നിന്നോ വ്യക്തിപരമായ നേട്ടത്തിനായാല്‍ പോലും ശ്രമിച്ചവരേയും പിന്തുണച്ചവരേയും ഒരു കേരളീയനെന്ന നിലയില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഇതു സ്പോറ്ട്സല്ല വെറും കോടികളുടെ ബിസിനസ്സാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നവരോട് എനിക്കു പറയാനുള്ളത് ആയിക്കോട്ടെ ഒരു ബിസിനസ്സ് സംരംഭം കേരളത്തില്‍ വന്നു കൂടെ? അത് സിനിമയായാലും, ടി.വി ചാനല്‍, പല സ്പോട്സ് ആയാലും മറ്റെന്ത് വിനോദ പരിപാടികളായാലും കേരളത്തിലോ മറ്റെവിടെയങ്കിലുമോ വരുന്നുണ്ടെങ്കില്‍ അത് ബിസിനസ്സായിട്ടും ലാഭമുണ്ടാക്കാന്‍ വേണ്ടിയും തന്നെയാണ്‍. വ്യവസായവും മറ്റും ഒക്കെ കേരളത്തിലേക്ക് കൊണ്ട് വരുവാന്‍ ഭരണത്തിലുള്ളവര്‍ ശ്രമിക്കുന്നതും ശ്രമിക്കാന്‍ നാം ആവശ്യപ്പെടുന്നതും എല്ലാം ഈ അര്‍ത്ഥത്തില്‍ തന്നെ.
കേരളത്തിന്‍ ലഭിച്ച ഈ ടീമിന്റെ ഉടമസ്ഥറ്ക്ക് കേരളത്തില്‍ തന്നെ വേണമെന്ന് നിറ്ബന്ധ ബുദ്ധി ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. വന്‍ സ്രാവുകളോട് മത്സരിച്ച് അത് കേരളത്തിന്‍ തന്നെ നേടിയെടുക്കാന്‍ തരൂരിന്റെ സാന്നിന്ദ്യം ഒരു പങ്ക് വഹിച്ചിട്ടുണ്ടാകും എന്നതില്‍ സംശയമില്ല. അതിന്‍ അദ്ധേഹത്തെ അഭിനന്ദിക്കുന്നു. തരൂറ് അങ്ങിനെ ഒരു നിറ്ബന്ധ ബുദ്ധി കാണിചച് വടക്കേ ഇന്ത്യന്‍ ലോഭിയെ പിണക്കിയിരുന്നില്ലെങ്കില്‍ അദ്ധേഹം ഇങ്ങിനെ ഒരു വിവാദത്തില്‍ പെടില്ലായിരുന്നു എന്നാണ്‍ എന്റെ വിശ്വാസം.
പിന്നെ മറ്റൊരു വശം, അതില്‍ തരൂറ് മന്ത്രി സ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതാണ്. കൊച്ചിയില്‍ വരുന്നത് തടയുവാനോ, തന്റെ വ്യക്തി താല്പര്യമുള്ള ടീമിന്‍ കിട്ടുവാന്‍ മോഡി നിയമവിരുദ്ധമായി ശ്രമിച്ചുവോ എന്നതാണ്. ഒരു ബിസിനസ്സ്കാരനയ തരൂരിന് ഇതില്‍ എന്തെങ്കിലും ബിസിനസ്സ് താത്പര്യമുണ്ടെങ്കില്‍ അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ അതിന്‍ വേണ്ടി അധികാരം ദുരുപയൊഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് നിയമനടപടി സ്വീകരിക്കുകയും വേണം. നിയമ വിധേയമായ ഒരു ബിഡ്ഡിങ്ങ് പ്രോസസിലൂടെ കൂടിയ ബിഡ്ഡിന് ആണ് ടിം കിട്ടിയതെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നതിനാല്‍ അതില്‍ ഒരു അധികാര ദുര്‍വിനിയോഗം നടന്നെന്ന് തോന്നുന്നില്ല.
പിന്നെ ഇതിന്‍ പിറകിലുള്ള പണത്തിന്റെ ഉറവിടവും കള്ളപ്പണത്തിന്റെ സാന്നിദ്ധ്യവും ഈ കേരള ടീമുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാല്‍ ഈ ചര്‍ച്ചയുടെ പരിധിയില്‍ വരുന്നില്ല. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്ന് തന്നെയാണ്‍ എന്റെയും അഭിപ്രായം.

Wednesday, February 17, 2010
അടുത്തവര്‍ഷം മുതല്‍ പ്ലസ് ടുവിന് പൊതു പാഠ്യപദ്ധതി
കേരളം ഇത് അംഗീകരിച്ചുവോ എന്നൊരു സന്ദേഹത്തോടെയും ഉണ്ടാവില്ല എന്നൊരു മുന് വിധിയോടും കൂടിയാണ്‍ ഈ വാര്‍ത്ത വായിച്ചത്. വായിച്ച് അവസാനമെത്തിയപ്പോള്‍ കേരളത്തെ കുറിച്ച എന്റെ ധാരണ ശരി തന്നെ! ഞാന്‍ കേരളത്തെ നന്നായി അറിയുന്ന ഒരു മലയാളി എന്ന് അഹങ്കരിക്കാമല്ലേ.
അടുത്തവര്‍ഷം മുതല്‍ പ്ലസ് ടുവിന് പൊതു പാഠ്യപദ്ധതി: "ന്യൂഡല്‍ഹി : പ്ലസ് ടു കോഴ്‌സുകള്‍ക്ക് രാജ്യമെങ്ങും ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കാന്‍ തീരുമാനമായി. കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന 'കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഓഫ് സ്‌കൂള്‍ എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യ' (കോബ്‌സ്) യോഗത്തിലാണ് ഈ തീരുമാനം. ശാസ്ത്രവിഷയങ്ങള്‍ക്കുള്ള ഏകീകൃത പാഠ്യപദ്ധതി 2011 മുതല്‍ നടപ്പാക്കുമെന്ന് കപില്‍ സിബല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കൊമേഴ്‌സ് പാഠ്യപദ്ധതി മൂന്നു മാസത്തിനുള്ളില്‍ തയ്യാറാവും. മാനവികവിഭാഗത്തില്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ഏകീകൃത പാഠ്യപദ്ധതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിനായി ദേശീയതലത്തില്‍ ഏക പരീക്ഷാ സമ്പ്രദായം 2013 മുതല്‍ നടപ്പാക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസചരിത്രത്തില്‍ നാഴികക്കല്ലാകുംഈ പരിഷ്‌കരണമെന്ന് മന്ത്രി വിശേഷിപ്പിച്ചു. എല്ലാ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളും പരിഷ്‌കരണത്തെ പിന്തുണയ്ക്കുന്നു. രാജ്യത്തെ കുട്ടികളെല്ലാം...."
Tuesday, February 2, 2010
മൂന്നാര്‍ : മന്ത്രിസഭാ തീരുമാനം
ഫെബ്രുവരി 2, 2010: ഇന്ന് മലയാള പത്രങ്ങളുടെ വെബ് എഡിഷനില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളെ അടിസ്താനമാക്കിയാല്‍, മൂന്നാര്‍ സംബന്ധിച്ച് ഇന്നത്തെ പ്രധാന മന്ത്രി സഭാ തീരുമാനങ്ങള്‍ ഇവയാണു. ഇതു ഇവിടെ നല്‍കുന്നത്, ഇതില്‍ എത്രത്തോളം നടക്കും എന്ന് ഫോളോഅപ്പ് ചെയ്യാമെന്ന് കരുതിയാണു.
മനോരമ
മാത്ര്ഭൂമി
ദേശാഭിമാനി
മംഗളം
- ടാറ്റായുടെ അനധിക്രിത ചെക്ക് ഡം പൊളിക്കും
- രിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അനധിക്രിത കയ്യേറ്റങ്ങളും ഒഴിപ്പിക്കും
- 1977നു മുമ്പുള്ള കൈവശ ഭൂമികള്‍ക്ക് സമയ ബന്ധിതമായി പട്ടയം നല്‍കും
- കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍ക്കാന്‍ ഹൈക്കോടതിയുമായി കൂടിയാലോചിച്ച് പ്രത്യേക കോടതി മൂന്നാറില്‍ രൂപീകരിക്കും.
- പാട്ടക്കരാര്‍ ലംഘനം പരിശോധിച്ച് അത്തരം കരാറുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കും
- മൂന്നാറില്‍ നിയമനുസ്രിതമായി ടൌണ്‍ഷിപ്പ് സ്താപിക്കും
- മൂന്നാറിലെ നടപടികളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി റവന്യൂ, ആഭ്യന്തര, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചു.
- ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 1974-ലെ ലാന്റ് ബോര്‍ഡ് ഭേദഗതിയനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.
മനോരമ
മാത്ര്ഭൂമി
ദേശാഭിമാനി
മംഗളം
Monday, February 1, 2010
മൂന്നാറില്‍ ചെയ്യേണ്ടത്
ഭൂരഹിതരായ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കി അവ നിയമ വിധേയമാക്കുക, വാണിജ്യാവശ്യങ്ങള്‍ക്കായി കയ്യേറ്റം ചെയ്തവരെ കുടിയിറക്കുക, അനധിക്ര്തമായി നിര്‍മ്മിച്ച കെട്ടിടങ്ങളും മറ്റും കണ്ട്കെട്ടി സര്‍ക്കാരിന്റെ ഉടമസ്തതയിലാക്കി നാടിന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്തുക. കയ്യേറ്റം ചെയ്തവരേയും അതിന്‍ കൂട്ടു നിന്ന ഉദ്ധ്യോഗസ്തരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ നല്‍കുക.
കെട്ടിടങ്ങള്‍ പൊളിച്ച് ഭൂമി പഴയ സ്തിതിയിലേക്ക് കൊണ്ട് വരിക പ്രയാസമാണു. അത്തരം കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്‍ വേണ്ടത്. ആര്‍ക്കും എവിടെ വേണമെങ്കിലും കെട്ടിടം പണിയാം എന്ന അവസ്ത മാറണം. ഇത്തരം കാര്യങ്ങള്‍ നോക്കേണ്ട ഉദ്ധ്യോഗസ്തരുണ്ടല്ലോ. അവര്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അതിന്‍ നടപടിയെടുക്കണം. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം.
രാഷ്ട്രീയക്കാരുടെ വാചക കസര്‍ത്തുകള്‍ അല്ല നമുക്ക് വേണ്ടത്. അന്യാധീനപ്പെട്ടുപോയ ഭൂമിയെത്ര, അതില്‍ എത്ര തിരിച്ച് പിടിച്ചു, നിയമം ലംഘിച്ചവര്‍ക്കെതിരെ എന്തു നടപടി എടുത്തു, ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി കൈക്കൊണ്ടു? ഇതാണ് നമുക്കറിയേണ്ടത്. അതോടൊപ്പം കയ്യേറ്റത്തിന്‍ സഹായിച്ച രാഷ്റ്റ്രീയക്കാര്‍ക്കെതിരെ അതത് പാര്‍ട്ടികള്‍ നടപടിയെടുക്കുന്നതു കാണാനും ആഗ്രഹമുണ്ട്.

Labels:
കയ്യേറ്റം,
മൂന്നാര്‍,
രാഷ്റ്റ്രീയം
Subscribe to:
Posts (Atom)