എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ നിലപാട് പൈശാചികം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്റെ നിലപാടിനെ അനുകൂലിക്കതിരിക്കാന് വയ്യ. ആയിരങ്ങല്‍ മരിച്ച് വീണിട്ടും പതിനായിരങ്ങള്‍ അതിനെക്കാളൂം ദുരിതമനുഭവിക്കുകയും ചെയ്യുന്നത് കണ്ടിട്ടും, നിരൊധിക്കണമെന്ന മുറവിളി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പഠിക്കണമെന്ന നിലപാടിനെ പിന്നെ എങ്ങിനെയാണ് വിശേഷിപ്പിക്കുക. അവിടുത്തെ ജനങ്ങളുടെ കഷ്ടത നമുക്ക് ടി. വിയില്‍ തന്നെ കണ്ട് നില്കാനാവുന്നില്ലെങ്കില് അത് അനുഭവിക്കുന്നവരുടെ, ആ ദുരിതം ദിവസവും കണ്ട് ജീവിക്കുന്ന ആ പ്രദേശത്ത്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ കൂടി വയ്യ.
അഴിമതികളിലൂടെ കോടികള്‍ ഖജനാവിന് നഷടപ്പെടുന്നത് കാണാതിരുന്ന അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ച മന്മോഹന് സിങ്ങിന്റെ നിഷ്ക്രിയത തന്നെയല്ലെ ഈ വിഷയത്തിലും കാണുന്നത്. പഠിക്കാന്‍ എത്ര വര്‍ഷങ്ങള്‍ വേണം? 81 രാജ്യങ്ങള്‍ ഇത് നിരൊധിച്ചത് ഒന്നും അറിയാതെയാണോ? മറ്റ് സംസ്ഥാങ്ങളിലൊന്നും പരാതിയില്ല എന്ന് പറയുന്നതിനര്‍ഥം മറ്റ് സംസ്ഥാനങ്ങളിലും ദുരന്തം ഉണ്ടാകട്ടെ എന്നിട്ട് ആലോചിക്കാമെന്നാണോ? ഇത് പൈശാചികമല്ലെങ്കില് പിന്നെന്താണ്? മുഖ്യമന്ത്രി ഇതില്‍ രാഷ്ട്രീയം കളിച്ചു എന്ന് പരാതിപ്പെടുന്ന ചെന്നിത്തല ആണ് ഇതില്‍ രാഷ്ട്രീയം കളിക്കുന്നത്.
മുഖ്യമന്ത്രി അച്യുതാനന്ദന് നടത്തുന്ന ഉപവാസ സമരത്തിനെ എന്റെ അഭിവാദ്യങ്ങള്‍.