Wednesday, February 17, 2010

അടുത്തവര്‍ഷം മുതല്‍ പ്ലസ് ടുവിന് പൊതു പാഠ്യപദ്ധതി

കേരളം ഇത് അംഗീകരിച്ചുവോ എന്നൊരു സന്ദേഹത്തോടെയും ഉണ്ടാവില്ല എന്നൊരു മുന് വിധിയോടും കൂടിയാണ്‍ ഈ വാര്‍ത്ത വായിച്ചത്. വായിച്ച് അവസാനമെത്തിയപ്പോള്‍ കേരളത്തെ കുറിച്ച എന്റെ ധാരണ ശരി തന്നെ! ഞാന്‍ കേരളത്തെ നന്നായി അറിയുന്ന ഒരു മലയാളി എന്ന് അഹങ്കരിക്കാമല്ലേ.

അടുത്തവര്‍ഷം മുതല്‍ പ്ലസ് ടുവിന് പൊതു പാഠ്യപദ്ധതി: "ന്യൂഡല്‍ഹി : പ്ലസ് ടു കോഴ്‌സുകള്‍ക്ക് രാജ്യമെങ്ങും ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കാന്‍ തീരുമാനമായി. കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന 'കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഓഫ് സ്‌കൂള്‍ എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യ' (കോബ്‌സ്) യോഗത്തിലാണ് ഈ തീരുമാനം. ശാസ്ത്രവിഷയങ്ങള്‍ക്കുള്ള ഏകീകൃത പാഠ്യപദ്ധതി 2011 മുതല്‍ നടപ്പാക്കുമെന്ന് കപില്‍ സിബല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കൊമേഴ്‌സ് പാഠ്യപദ്ധതി മൂന്നു മാസത്തിനുള്ളില്‍ തയ്യാറാവും. മാനവികവിഭാഗത്തില്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ഏകീകൃത പാഠ്യപദ്ധതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിനായി ദേശീയതലത്തില്‍ ഏക പരീക്ഷാ സമ്പ്രദായം 2013 മുതല്‍ നടപ്പാക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസചരിത്രത്തില്‍ നാഴികക്കല്ലാകുംഈ പരിഷ്‌കരണമെന്ന് മന്ത്രി വിശേഷിപ്പിച്ചു. എല്ലാ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളും പരിഷ്‌കരണത്തെ പിന്തുണയ്ക്കുന്നു. രാജ്യത്തെ കുട്ടികളെല്ലാം...."

Tuesday, February 2, 2010

മൂന്നാര്‍ : മന്ത്രിസഭാ തീരുമാനം

ഫെബ്രുവരി 2, 2010: ഇന്ന് മലയാള പത്രങ്ങളുടെ വെബ് എഡിഷനില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളെ അടിസ്താനമാക്കിയാല്‍, മൂന്നാര്‍ സംബന്ധിച്ച് ഇന്നത്തെ പ്രധാന മന്ത്രി സഭാ തീരുമാനങ്ങള്‍ ഇവയാണു. ഇതു ഇവിടെ നല്‍കുന്നത്, ഇതില്‍ എത്രത്തോളം നടക്കും എന്ന് ഫോളോഅപ്പ് ചെയ്യാമെന്ന് കരുതിയാണു.
  1. ടാറ്റായുടെ അനധിക്രിത ചെക്ക് ഡം പൊളിക്കും
  2. രിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അനധിക്രിത കയ്യേറ്റങ്ങളും ഒഴിപ്പിക്കും
  3. 1977നു മുമ്പുള്ള കൈവശ ഭൂമികള്‍ക്ക് സമയ ബന്ധിതമായി പട്ടയം നല്‍കും
  4. കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍ക്കാന്‍ ഹൈക്കോടതിയുമായി കൂടിയാലോചിച്ച് പ്രത്യേക കോടതി മൂന്നാറില്‍ രൂപീകരിക്കും.
  5. പാട്ടക്കരാര്‍ ലംഘനം പരിശോധിച്ച് അത്തരം കരാറുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കും
  6. മൂന്നാറില്‍ നിയമനുസ്രിതമായി ടൌണ്‍ഷിപ്പ് സ്താപിക്കും
  7. മൂന്നാറിലെ നടപടികളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി റവന്യൂ, ആഭ്യന്തര, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചു.
  8. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 1974-ലെ ലാന്റ് ബോര്‍ഡ് ഭേദഗതിയനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.
പത്രവാര്‍ത്തകളിലേക്കുള്ള ലിങ്കുകള്‍:
മനോരമ
മാത്ര്ഭൂമി
ദേശാഭിമാനി
മംഗളം

Monday, February 1, 2010

മൂന്നാറില്‍ ചെയ്യേണ്ടത്

ഭൂരഹിതരായ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കി അവ നിയമ വിധേയമാക്കുക, വാണിജ്യാവശ്യങ്ങള്‍ക്കായി കയ്യേറ്റം ചെയ്തവരെ കുടിയിറക്കുക, അനധിക്ര്തമായി നിര്‍മ്മിച്ച കെട്ടിടങ്ങളും മറ്റും കണ്ട്കെട്ടി സര്‍ക്കാരിന്റെ ഉടമസ്തതയിലാക്കി നാടിന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്തുക. കയ്യേറ്റം ചെയ്തവരേയും അതിന്‍ കൂട്ടു നിന്ന ഉദ്ധ്യോഗസ്തരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ നല്‍കുക.

കെട്ടിടങ്ങള്‍ പൊളിച്ച് ഭൂമി പഴയ സ്തിതിയിലേക്ക് കൊണ്ട് വരിക പ്രയാസമാണു. അത്തരം കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്‍ വേണ്ടത്. ആര്‍ക്കും എവിടെ വേണമെങ്കിലും കെട്ടിടം പണിയാം എന്ന അവസ്ത മാറണം. ഇത്തരം കാര്യങ്ങള്‍ നോക്കേണ്ട ഉദ്ധ്യോഗസ്തരുണ്ടല്ലോ. അവര്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അതിന്‍ നടപടിയെടുക്കണം. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം.

രാഷ്ട്രീയക്കാരുടെ വാചക കസര്‍ത്തുകള്‍ അല്ല നമുക്ക് വേണ്ടത്. അന്യാധീനപ്പെട്ടുപോയ ഭൂമിയെത്ര, അതില്‍ എത്ര തിരിച്ച് പിടിച്ചു, നിയമം ലംഘിച്ചവര്‍ക്കെതിരെ എന്തു നടപടി എടുത്തു, ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി കൈക്കൊണ്ടു? ഇതാണ് നമുക്കറിയേണ്ടത്. അതോടൊപ്പം കയ്യേറ്റത്തിന്‍ സഹായിച്ച രാഷ്റ്റ്രീയക്കാര്‍ക്കെതിരെ അതത് പാര്‍ട്ടികള്‍ നടപടിയെടുക്കുന്നതു കാണാനും ആഗ്രഹമുണ്ട്.